Movies
ശരീര ഭംഗി കൊണ്ടും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെയും മലയാള സിനിമയിൽ സജീവ സാന്നിധ്യമുള്ള നടനാണ് ബിജു പപ്പൻ. ഷാജി കൈലാസ്, ജോഷി, ബി. ഉണ്ണികൃഷ്ണൻ തുടങ്ങിയ മുൻനിര സംവിധായകർക്കൊപ്പം നിരവധി ചിത്രങ്ങളിൽ അഭിനയിക്കുവാൻ അവസരം ലഭിക്കുകയും ചെയ്തു.
എ.കെ.സാജന്റെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൽ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുകയാണിപ്പോൾ. മറ്റത്തിൽ റോയിച്ചൻ എന്നാണ് കഥാപാത്രത്തിന്റെ പേര്.
ബിജു പപ്പനെ ഇതുവരെ കാണാത്ത രൂപത്തിലുമാണ് ഷാജി കൈലാസ് അവതരിപ്പിക്കുന്നത്. മലനാട് രാഷ്ട്രീയത്തിലെ ഇരുതല മൂർച്ചയുള്ള രാഷ്ട്രീയ തന്ത്ര ജ്ഞാനി. രാഷ്ട്രീയം ജനസേവനത്തേക്കാൾ സ്വന്തം നേട്ടങ്ങൾക്കായി ഉപയോഗിക്കണമെന്ന തത്ത്വക്കാരൻ. പ്രമുഖ പ്ലാന്ററും ആളും അർത്ഥവുമുള്ള മേടയിൽ കൊച്ചേട്ടന്റെ പ്രധാന പിൻബലം.
മികച്ച കഥാപാത്രത്തിലൂടെ ബിജു പപ്പൻ തന്റെ അഭിനയ ജീവിതത്തിന് പുതിയ പടവുകൾ കയറുവാനുള്ള ശ്രമത്തിലാണ്. ചിത്രീകരണം പുരോഗമിക്കുന്ന ഒറ്റക്കൊമ്പനിലും മികച്ച കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
മികച്ച ആക്ഷൻ തില്ലർ സിനിമയായ ഈ ചിത്രത്തിലെ മേടയിൽ കൊച്ചേട്ടനെ അവതരിപ്പിക്കുന്നത് മുരളി ഗോപിയാണ്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ കാട്ടുങ്കൽ പോളച്ചനെ ജോജു ജോർജും അവതരിപ്പിക്കുന്നു.
ഓൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജി നിർമിക്കുന്നു. അർജുൻ അശോകൻ, വിൻസി അലോഷ്യസ്, വാണി വിശ്വനാഥ്, ബാബുരാജ്, ബൈജു സന്തോഷ്, ദീപക് പറമ്പോൽ, സാനിയ ഇയ്യപ്പൻ, ശ്രീജിത്ത് രവി, അഭിമന്യു ഷമ്മി തിലകൻ, കോട്ടയം രമേശ്, അസീസ് നെടുമങ്ങാട്, ബോബി കുര്യൻ, അശ്വിൻ കുമാർ, ബാലാജി ശർമ്മ, ചാലി പാലാ, രാധികാ രാധാകൃഷ്ണൻ എന്നിവരും പ്രധാന താരങ്ങളാണ്.
ഇവർക്കൊപ്പം മുൻനായിക സുകന്യയും സുപ്രധാനമായ വേഷത്തിൽ അഭിനയിക്കുന്നു. ഛായാഗ്രഹണം - എസ്. ശരവണൻ. എഡിറ്റിംഗ്- ഷമീർ മുഹമ്മദ്, കലാസംവിധാനം -സാബു റാം, മേക്കപ്പ് സജി കാട്ടാക്കട. കോസ്റ്റ്യും ഡിസൈൻ- സമീര സനിഷ്. സ്റ്റിൽസ് - ഹരി തിരുമല. ചീഫ് അസോസിയേറ്റ് ഡയറക്ടർ-സ്യമന്തക് പ്രദീപ്. പ്രൊഡക്ഷൻ മാനേജേർസ് - ശിവൻ പൂജപ്പുര, അനിൽ അൻഷാദ്, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - പ്രതാപൻ കല്ലിയൂർ, പ്രൊഡക്ഷൻ കൺട്രോളർ - വിനോദ് മംഗലത്ത്.
മൂന്നാർ, കാന്തല്ലൂർ, തേനി, വാഗമൺ, മുണ്ടക്കയം, കോട്ടയം എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. പിആർഒ-വാഴൂർജോസ്.
Kerala
തിരുവനന്തപുരം: ശബരിമല കൊടിമരക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി സിനിമാ മേഖലയിൽ നിന്നുള്ളവരുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തി. കൊടിമര നിര്മാണത്തിന് സ്വര്ണം സംഭാവന നൽകിയ സംവിധായകൻ ഷാജി കൈലാസ്, രഞ്ജി പണിക്കര്, നിര്മാതാവ് സുരേഷ്കുമാര് എന്നിവരുടെ മൊഴികളാണ് രേഖപ്പെടുത്തിയത്.
മൊഴി നൽകാൻ തയാറാണെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും വിജിലന്സിനെ അറിയിച്ചു. സ്വര്ണം സംഭാവനയായി നൽകിയ 27 പേരുടെ മൊഴിയാണ് വിജിലന്സ് രേഖപ്പെടുത്തുന്നത്. കൂടുതൽ താരങ്ങളുടെ മൊഴി ഈയാഴ്ച രേഖപ്പെടുത്തും. 2017ലാണ് ശബരിമലയിലെ കൊടിമരത്തിന്റെ പുനർനിർമാണം നടന്നത്.
നിർമാണത്തിനാവശ്യമായ സ്വർണം സ്വീകരിക്കുന്നതിൽ ചട്ടലംഘനം നടന്നെങ്കില് അക്കാര്യത്തില് അന്വേഷണം വേണമെന്ന് ഹൈക്കോടതി നിര്ദേശം നല്കിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സിനിമാക്കാരുള്പ്പെടെ നിരവധിപേര് കൊടിമരത്തിനും വാജി വാഹനത്തിനും സ്വര്ണം നല്കിയിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയത്.
വിജിലന്സ് ഡിവൈഎസ്പി സി.എസ്.ഹരിക്കാണ് അന്വേഷണ ചുമതല. തിരുവനന്തപുരം വിജിലന്സ് യൂണിറ്റ് സിഐ സജി ശങ്കര്, പത്തനംതിട്ട വിജിലന്സ് യൂണിറ്റ് സിഐ രാജേഷ് കുമാര്, വിജിലന്സ് തെക്കന് മേഖലാ സിഐ അജി ജി.നാഥ് എന്നിവരും സംഘത്തിലുണ്ട്.
Movies
ആക്ഷന് ഏറെ പ്രാധാന്യം നൽകി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വരവ്. ജോജു ജോർജ് നായകനാകുന്ന ഈ ചിത്രത്തിൽ സംഘട്ടനരംഗങ്ങൾ ഒരുക്കുന്നത് ഏഴു ആക്ഷൻ കൊറിയോഗ്രാഫേഴ്സ് ചേർന്നാണ്. സ്റ്റണ്ട് സെൽവ, ഫീനിക്സ് പ്രഭു, രാജശേഖരൻ, മാഫിയാ ശശി, കലൈ കിംഗ്സ്റ്റൺ, തപസി, ജാക്കി ജാൻസൺ എന്നിവരാണ് അവർ. ഇനിയും രണ്ടു പേർ കൂടി ഈ ചിത്രത്തിനു വേണ്ടി പങ്കെടുക്കുന്നുണ്ടന്ന് അണിയറ പ്രവർത്തകർ പറയുന്നു.
ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജിയാണ് ഈ ചിത്രം നിർമിക്കുന്നത്. മലയോരമേഖലയുടെ പശ്ചാത്തലത്തിൽ അന്നാട്ടിലെ പ്രമുഖരായ പ്ലാന്റർമാരുടേയും അവർക്കിടയിലെ കിടമത്സരങ്ങളുടേയും, പകയുടേയും, പ്രതികാരത്തിന്റെയും കഥയാണ് ആക്ഷൻ ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്നത്.
Movies
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിന്റെ ചിത്രീകരണം പായ്ക്കപ്പായി. ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജി നിർമിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം എഴുപതു ദിവസത്തോളം വ്യത്യസ്ഥമായ ലൊക്കേഷനുകളിലൂടെയാണ് പൂർത്തിയായിരിക്കുന്നത്.
മലയോരമേഖലയുടെ പശ്ചാത്തലത്തിൽ അന്നാട്ടിലെ പ്രമുഖരായ പ്ലാന്റർമാരുടേയും അവർക്കിടയിലെ കിടമത്സരങ്ങളുടേയും, പകയുടേയും, പ്രതികാരത്തിന്റെയും കഥയാണ് ആക്ഷൻ ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്നത്.
Movies
ജോജു ജോർജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ജോജുവിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ.
‘ഗെയിം ഓഫ് സർവൈവൽ’ എന്ന ടാഗ് ലൈനോടുകൂടിയാണ് പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. ജീപ്പിന്റെ പൊട്ടിയ ഗ്ലാസുകൾക്കിടയിലൂടെ തീക്ഷണതയോടെ നോക്കുന്ന ജോജുവിനെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കാണാൻ സാധിക്കുക.
മലയോര മേഖലയുടെ പശ്ചാത്തലത്തിൽ മുന്നോട്ട് പോകുന്ന സിനിമയാണ് വരവ്. പോളി എന്ന് വിളിപ്പേരുള്ള പോളച്ചൻ എന്ന കഥാപാത്രത്തിന്റെ ജീവിത പോരാട്ടങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.
ഷാജി കൈലാസ് ജോജു ജോർജുമായി ചേർന്ന് ചെയ്യുന്ന ആദ്യ ചിത്രമാണ് വരവ്. എ.കെ. സാജനാണ് സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിൽ വാണി വിശ്വനാഥും ജോജുവിനൊപ്പം ചേരുന്നുണ്ട്.
ആക്ഷൻ സർവൈവൽ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിലെ ആക്ഷൻ രംഗങ്ങള് ഒരുക്കിയിരിക്കുന്നത് ദക്ഷിണേന്ത്യയിലെ മുൻനിര സ്റ്റണ്ട് മാസ്റ്റർമാരായ അൻപ് അറിവ്, സ്റ്റണ്ട് സിൽവ, കലൈ കിംഗ്സ്റ്റൺ, ജാക്കി ജോൺസൺ, ഫീനിക്സ് പ്രഭു, കനൽക്കണ്ണൻ എന്നിവരാണ്.
മുരളി ഗോപി, അർജുൻ അശോകൻ, ബാബുരാജ്, വിൻസി അലോഷ്യസ്, സാനിയ ഇയ്യപ്പൻ, അശ്വിൻ കുമാർ, അഭിമന്യു ഷമ്മി തിലകൻ, ബിജു പപ്പൻ,ബോബി കുര്യൻ, അസീസ് നെടുമങ്ങാട്, ശ്രീജിത്ത് രവി, ദീപക് പറമ്പോൽ, കോട്ടയം രമേഷ്, ബാലാജി ശർമ്മ, ചാലി പാലാ, രാധികാ രാധാകൃഷ്ണൻ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
നടി സുകന്യ സിനിമയിലേക്ക് തിരിച്ചുവരവ് നടത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. കോ- പ്രൊഡ്യൂസർ -ജോമി ജോസഫ്.
Movies
ജോജു ജോർജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിന്റെ ചിത്രീകരണം മറയൂരിൽ പുരോഗമിക്കുന്നു. ജോജു കഴിഞ്ഞ ദിവസം ജോയിൻ ചെയ്തു. പോളച്ചൻ എന്ന് വിളിപ്പേരുള്ള പോളി എന്ന കഥാപാത്രമായാണ് നടൻ ചിത്രത്തിൽ എത്തുന്നത്.
ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം മലയോര മേഖലയുടെ പശ്ചാത്തലത്തിലുള്ള കഥയാണ് പറയുന്നത്. ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർ ജോമി ജോസഫ് ആണ്.
വൻ മുതൽമുടക്കിലും, വമ്പൻ താരനിരയുടെ അകമ്പടിയോടെയുമെത്തുന്ന ഈ ചിത്രം പൂർണമായും ആക്ഷൻ ത്രില്ലർ ജോണറിലാണ് ഒരുങ്ങുന്നത്.
ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾക്കായി ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും മികച്ച ആക്ഷൻ കൊറിയോഗ്രാഫേഴ്സ് ആയ കലൈ കിങ്സ്റ്റൺ, ഫീനിക്സ് പ്രഭു, സ്റ്റണ്ട് സെൽവ, കനൽക്കണ്ണൻ എന്നിവർ ഒരുമിക്കുന്നു. ഹൈറേഞ്ചിൽ ഉള്ള പോളി എന്ന പോളച്ചന്റെ ജീവിത പോരാട്ടത്തിന്റെ കഥയാണ് വരവ്.
ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത മലയാളത്തിന്റെ പ്രിയ നടിയായ സുകന്യയുടെ തിരിച്ചുവരവ് ആണ്. മുരളി ഗോപി, അർജുൻ അശോകൻ, ബാബുരാജ്, വിൻസി അലോഷ്യസ്, സാനിയ ഇയ്യപ്പൻ, അശ്വിൻ കുമാർ, അഭിമന്യു ഷമ്മി തിലകൻ, ബിജു പപ്പൻ, ബോബി കുര്യൻ, അസീസ് നെടുമങ്ങാട്, ശ്രീജിത്ത് രവി, ദീപക് പറമ്പോൽ, കോട്ടയം രമേഷ്, ബാലാജി ശർമ, ചാലി പാലാ, രാധികാ രാധാകൃഷ്ണൻ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
എ.കെ. സാജനാണ് തിരക്കഥ. ഛായാഗ്രഹണം എസ്. ശരവണൻ. എഡിറ്റർ ഷമീർ മുഹമ്മദ്. കലാസംവിധാനം സാബു റാം. മേക്കപ്പ് സജി കാട്ടാക്കട. കോസ്റ്റ്യും ഡിസൈൻ സമീര സനീഷ്. ചീഫ് അസോ. ഡയറക്ടർ സ്യമന്തക് പ്രദീപ്.
പ്രൊഡക്ഷൻ മാനേജേർസ് ശിവൻ പൂജപ്പുര, അനിൽ അൻഷാദ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രതാപൻ കല്ലിയൂർ. പ്രൊഡക്ഷൻ കൺട്രോളർ വിനോദ് മംഗലത്ത്. പിആർഒ മഞ്ജു ഗോപിനാഥ്. സ്റ്റിൽസ്ഹരി തിരുമല. ഡിജിറ്റൽ മാർക്കറ്റിങ് ഒബ്സ്ക്യൂറ. മാർക്കറ്റിംഗ് ആൻഡ് അഡ്വർടൈസിംഗ് ബ്രിംഗ്ഫോർത്ത്. മൂന്നാർ, മറയൂർ, തേനി, കോട്ടയം എന്നീ ലൊക്കേഷനുകളിലായി 70 ദിവസങ്ങൾ കൊണ്ട് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കും.